1.
കുടിച്ചിട്ടും
കുടിച്ചിട്ടും മതിയാവാത്ത പായസം പോലെ,
പ്രണയം!
മനസ്സ് വെറുതെ
വിങ്ങുന്നു.
ആവശ്യമില്ലാത്ത
വാശികളും പിണക്കങ്ങളും.
അവളുടെ അകല്‍ച്ച
മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്!
മധുരിക്കുമ്പോഴും കയ്ക്കുന്നുണ്ട്
പ്രണയം,
മത്തുപിടിപ്പിക്കുന്നു
അതിന്‍റ നോവ്!
2.
ഒഴിയാന്‍
കൂട്ടാക്കാത്ത ബാധ പോലെ അവള്‍--
ഓര്‍മ്മകളില്‍,
ബോധങ്ങളില്‍, ചിന്തകളില്‍.
ഉറങ്ങുന്നതും
ഉണരുന്നതും
അവളെക്കുറിച്ചുള്ള
ചിന്തകളില്‍ തലചായ്ച്ച്!
ഇറങ്ങുവാന്‍
മടിക്കുന്ന കജ്ഞാവിന്‍റെ മൌഠ്യം പോലെ,
കള്ളിന്‍റെ ലഹരി
പോലെ,
എന്നില്‍, അവള്‍!
നീയെന്നെ
ഭ്രാന്തനാക്കുന്നു!
എന്‍റെ മസ്സിന്‍റെ
മേല്‍
എനിക്ക് ഒരു
സ്വാധീനവുമില്ലെന്നു നീ വീണ്ടും വീണ്ടും.
പ്രണയം ഇത്രമേല്‍
ലഹരിയോ പ്രിയേ!
3.
നാം രണ്ടു
ലോകങ്ങളാകുന്നു!
ഒരിക്കലും
കെട്ടുപിണയാനാവാത്ത ഭ്രമണപഥങ്ങളുള്ള
രണ്ടു ലോകങ്ങള്‍!
പരസ്പരം
അകന്നുകൊണ്ടിരിക്കുന്ന
രണ്ട്
സൌരയൂധങ്ങളിലെ
രണ്ടു
ഛിന്നഗ്രഹങ്ങള്‍!