Tuesday, September 18, 2018

മടക്കം

(ശവ)പ്പെട്ടിയിലായിട്ടായിരിക്കും ഇനി അടുത്ത എഴുന്നള്ളത്ത്, ഞാൻ പറഞ്ഞു.

വെറുതേ മോഹിപ്പിക്കരുത്!,
അവൾ കിണുങ്ങിച്ചിരിച്ചു.

ഗൾഫിൽ വന്നുപോയവരുടെ വിധി അതാണ്,
ഞാൻ പശ്ചാത്തലം കുറച്ചുകൂടി വിസ്‌ത്തരിച്ചുകൊടുത്തു.

ഞാൻ വേണമെങ്കിൽ ആവാഹിച്ചു വരുത്താം!!

ഓഹോ!

നിന്റെ കണ്ണുകളുടെയത്ര ആഭിചാരമാറിയുന്ന വേറെ എന്തുണ്ട് പെണ്ണേ!
നിന്റെ ചുണ്ടിലെ ഞാവൽപ്പഴങ്ങളുടെ ചവർപ്പോളം മോഹിപ്പിക്കുമോ മരണം?