Tuesday, October 7, 2014

ഉത്തരം അറിയാത്ത ചോദ്യങ്ങള്‍



അവളോട്‌;

അവളോട്‌ സംസാരിക്കുമ്പോള്‍ മാത്രം,

ഞാന്‍ ഒന്നുമല്ലെന്ന് എന്‍റെ മനസ്സ് പറയും.



ഇതുവരെ വായിച്ച

കാഫ്കയും കേമുവും സാര്‍ത്രുo,

നീച്ചേയും ഹോക്കിങ്ങും,

നെരൂദയും റൂമിയും,

എന്നില്‍ നിന്ന് ഒളിച്ചോടും.


അവള്‍ വായിക്കുന്ന,

അവള്‍ അഭിരമിക്കുന്ന,

പേരറിയാത്ത,

മീശവച്ച, താടി വച്ച, പൂച്ചക്കണ്ണുള്ള,

ഏതൊക്കെയോ എഴുത്തുകാര്‍ എന്നെ അത്ഭുതപ്പെടുത്തും.


ഒറ്റയ്ക്ക് ലോകം കാണാന്‍ ഇറങ്ങിയ

മലയാളി ക്രിസ്ത്യാനി യുവാവും

സൈക്കിളില്‍  ഭാരതം ചുറ്റുന്ന സുമുഖും

എഴുതി അവളെ കരയിച്ച അജിത്തും

എന്നെ നോക്കി കൊഞ്ഞലം കുത്തും.

എന്നെ അസൂയക്കാരനാക്കും.

എന്നെ നോക്കി "നീ ആരാ?" എന്ന് ചോദിക്കും.


വഴിയില്‍ നമ്മെ കടന്നു പോവുന്ന അനേകം ആളുകളില്‍ ഒരാള്‍.

മുംബൈ ലോക്കല്‍ ട്രെയിനിലെ ഒരു യാത്രക്കാരന്‍.

പൂരപ്പറമ്പിലെ ഒരു കാണി.

പേരറിയാത്ത, കണ്ടിട്ടില്ലാത്ത, ഏതോ ഒരു മനുഷ്യന്‍.

ഞാന്‍.




(അല്ലാ, ഞാനൊന്നു ചോദിക്കട്ടെ? ഒന്നുമാവാതെ, ഒന്നും നേടാതെ,

ഈ ലോകത്തിലെ കോടാനു കോടി സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്നത് ഒരു കുറ്റമാണോ...?

പ്രശസ്ഥനായില്ലെങ്കില്‍ എന്‍റെ ജീവിതം വെറുതെയാവുമോ..? )



2 comments:

  1. എന്താണീ ചോദ്യങ്ങളുടെ പിന്നിലുള്ള രഹസ്യം എന്ന് ചോദിക്കുന്നത് ഒരു കുറ്റമാണോ!!!!!!!

    ReplyDelete
    Replies
    1. പ്രണയനെയ്‌രാശ്യം എന്നൊന്നും പറയുന്നില്ല. വേണമെങ്കില്‍ കല്‍പ്പിക്കാം.. വിരോധമില്ല!

      Delete