Monday, January 21, 2013

ഈയൽ


ഞാന്‍...

പൊഴിഞ്ഞ ഏതോ നിലാവില്‍

സ്നേഹത്തിന്‍റെ താരാട്ടുതേടിയ ഈയല്‍..

ചിറകുകൊഴിയുംവരെ അമ്പിളിയമ്മയെ വലയം ചെയ്ത്

വാത്സല്യത്തിന്‍റെ അമ്മിഞ്ഞ തേടിയ പൈതല്‍..


സ്ഫടികവേലി കെട്ടി എന്നെ അകറ്റുവാന്‍

സ്നേഹവാത്സല്യങ്ങളെ പ്രദര്‍ശനശാലയിലാക്കിയതെന്തെന്നറിയുമോ-

നിങ്ങളെന്‍റെ കുഴയുന്ന ചിറകുകള്‍ കാണുമോ?


ചിറകുകൊഴിയുംവരെ പറക്കട്ടെ ഞാനിനിയു-

മമ്പിളി കാതങ്ങളകലെ തിളങ്ങുന്ന ബിന്ദുവാകാം.



സമയമേറെയും കഴിയവേ, ഞാന്‍-

ഒടുവിലൊരുപിടി ശാപവും പേറി

പൂഴിയില്‍ മോക്ഷംതേടുന്ന

ഈയൽ .

3 comments:

  1. കൊള്ളാം കേട്ടോ

    ഒരു വാക്ക് മാത്രം മനസ്സിലായില്ല-മീകം

    ReplyDelete
    Replies
    1. മീകം എന്നാല്‍ ചിതല്‍....., ഈയല്‍ ചിറകുകൊഴിഞ്ഞാണ് ചിതലാവുന്നതെന്ന് ശാസ്ത്രം.

      Delete